mine

ഹരാരെ: സിംബാബ്‌വെയിൽ സ്വർണഖനി തകർന്ന് 11 തൊഴിലാളികൾ കുടുങ്ങി. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ, തലസ്ഥാനമായ ഹരാരെയിൽ നിന്ന് 270 കിലോമീ​റ്റർ അകലെ പടിഞ്ഞാറുള്ള റെഡ്‌വിംഗ് ഖനിയിലാണ് സംഭവം. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മണ്ണിടിച്ചിൽ തടസം സൃഷ്ടിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.