navy

ലണ്ടൻ: ബ്രിട്ടനിലെ റോയൽ നേവിയിൽ ആളെ കിട്ടാനില്ലാത്തതിനാൽ സോഷ്യൽ മീഡിയയിലൂടെ നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്തി. റിക്രൂട്ട്‌മെന്റിൽ പ്രതിസന്ധി നേരിടുന്നതിനാലാണ് ലിങ്ക്‌ഡ്ഇൻ വഴി പരസ്യം നൽകി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്.

ഡയറക്ടർ ഓഫ് സബ്മറെെൻ പോസ്റ്റിലേയ്ക്കാണ് റിക്രൂട്ട് ചെയ്യുന്നത്. അപേക്ഷ അയക്കുന്നവർ ബ്രിട്ടന്റെ റിസർവ് സേനയിൽ അംഗമായിരിക്കണം. അല്ലെങ്കിൽ സാധാരണ സേനയില്ലെങ്കിലും സേവനമനുഷ്ഠിച്ചവരായിരിക്കണമെന്ന നിബന്ധനയുമുണ്ട്. യുദ്ധങ്ങൾക്കായിരിക്കും ഇവരെ തിരഞ്ഞെടുക്കുന്നത്.

navy-forced

മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് റോയൽ നേവി സോഷ്യൽ മീഡിയ വഴി റിക്രൂട്ട്‌മെന്റ് നടത്താൻ തീരുമാനിച്ചത്. നാവികരുടെ കുറവുമൂലം ബ്രിട്ടൻ നാവികസേന തങ്ങളുടെ രണ്ട് യുദ്ധക്കപ്പലുകൾ അടുത്തിടെ ഡീകമ്മീഷൻ ചെയ്തുവെന്ന് റിപ്പോർട്ടുകൾക്കിടയിലാണ് ഇങ്ങനെ ഒരു പരസ്യം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് സായുധ സേനകളിലും നടത്തിയ റിക്രൂട്ട്മെന്റിൽ ഏറ്റവും മോശം പ്രകടനമാണ് യു കെ നാവികസേന നടത്തിയെതെന്നും സർക്കാർ റിപ്പോർട്ടുണ്ട്.