ss

പാൻ ഇന്ത്യ സൂപ്പർ സ്റ്റാർ പ്രഭാസ് നായകനായ സലാർ മാർച്ച് 7 ന് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ വിവിധ തിയേറ്ററുകളിൽ റിലീസ് ചെയ്യും.സ്പാനിഷ് ഭാഷയിലാണ് ചിത്രം എത്തുന്നത്. ഡിസംബർ22ന് റിലീസ് ചെയ്ക ചിത്രം ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ഇതുവരെ ആഗോള ബോക്സോഫീസിൽ നിന്ന് 700 കോടി രൂപയാണ് സലാർ നേടിയിരിക്കുന്നത്.ഓരോ ദിവസം കഴിയുംതോറും ചിത്രത്തിന്റെ കളക്ഷൻ ഉയരുന്നു. രണ്ടു ഭാഗങ്ങളായി എത്തുന്ന സലാറിൽ പൃഥ്വിരാജ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പ്രഭാസിന്റെ കഥാപാത്രമായ ദേവയുടെ അടുത്ത സുഹൃത്ത് വരദരാജ മന്നാറായാണ് പൃഥ്വിരാജ് എത്തുന്നത്. ശ്രുതി ഹാസനാണ് നായിക. ബോബി സിംഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് നിർമ്മാണം. കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ.