തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ പൂവം പാറയിൽ ഉള്ള ഒരു വീട്ടിലേക്കുള്ള വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടിന് മുന്നിലത്തെ റൂമിൽ നിറയെ വലിയ തടികൾ അടുക്കി വച്ചിരുന്നു. അവിടേക്ക് അണലി കയറി എന്ന് പറഞ്ഞാണ് വാവ സുരേഷിനെ വിളിച്ചത്.

അണലിയെ കാക്ക കൊത്തിയപ്പോൾ വീടിനകത്ത് കയറി എന്നാണ് വീട്ടുകാർ പറഞ്ഞത്. സ്ഥലത്ത് എത്തിയ വാവ സുരേഷ് തടികൾ ഓരോന്നായി മാറ്റിത്തുടങ്ങി. ഒരു ലോഡ് തടി മാറ്റി അപകടകാരിയായ അണലിയെ കണ്ടുപിടിച്ചു. കാണുക അണലിയുടെ പുറത്ത് ഭയമില്ലാതെ പല്ലി യാത്ര ചെയ്യുന്നതും,ചുമരിൽ അണലി കയറുന്ന അപൂർവ കാഴ്ചയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.