ss

പൊലീസ് യൂണിഫോമിൽ ടൊവിനോ തോമസിന്റെ ലുക്കിൽ അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ പുതിയ പോസ്റ്രർ. പൊലീസ് തൊപ്പി വച്ചും അല്ലാതെയും രണ്ട് രീതിയിൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നതിനാൽ ഇരട്ട വേഷത്തിലാണോ ടൊവിനോ എത്തുന്നതെന്ന രീതിയിൽ ചർച്ചകളും തുടങ്ങി.

എസ്. ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തെ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന അന്വേഷിപ്പിൻ കണ്ടെത്തും നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്നു.കുറ്റാന്വേഷണ പശ്ചാത്തലത്തിലെത്തുന്ന ചിത്രത്തിലൂടെ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസ് ആദ്യമായി അഭിനേതാവാകുന്നു എന്ന പ്രത്യേകതയുണ്ട്.സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ,ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യ സുവി എന്നിവരും പ്രധാന താരങ്ങളാണ്. രണ്ടു നായികമാരും പുതുമുഖങ്ങളാണ്.രചന ജിനു വി. എബ്രഹാം. തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ

ചേർന്നാണ് നിർമ്മാണം.തെന്നിന്ത്യയിലെ ശ്രദ്ധേയനായ സന്തോഷ് നാരായണൻ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്നു. കലാസംവിധാനം ദിലീപ് നാഥ്. എഡിറ്റർ സൈജു ശ്രീധർ. കാപ്പയുടെ വിജയത്തിനുശേഷം തിയേറ്രർ ഒഫ് ഡ്രീംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. പി. ആർ. ഒ ശബരി