
മോഹൻലാൽ നായകനായി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ ഫാൻസ് ഷോകളിലും ആരവം തീർക്കുന്നു. തിരുവനന്തപുരത്ത് ഏഴ് സ്ക്രീനുകളിലാണ് ഫാൻസ് ഷോകൾ ക്രമീകരിച്ചിരിക്കുന്നത്. ശ്രീപദ്മനാഭ, അജന്ത, ദേവി പ്രിയ, ആർടെക്മാൾ, ന്യൂ 1, ന്യൂ 2, ന്യൂ 3 എന്നിവിടങ്ങളിലാണ് ആൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഷോകൾ ചാർട്ട് ചെയ്തത്. ശ്രീപദ്മനാഭ, അജന്ത, ന്യൂ 1, ന്യൂ 2, ന്യൂ 3, ദേവിപ്രിയ സ്ക്രീനുകൾ ഇതിനകം ഹൗസ് ഫുള്ളാണ്. ആർടെക് മാൾ തിയേറ്ററുകൾ ഫില്ലിംഗ് ഫാസ്റ്റിലാണെന്ന് മോഹൻലാൽ ആരാധകർ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒരുമിക്കുന്നു എന്നതാണ് മലൈക്കോട്ടൈ വാലിബന്റെ ഏറ്റവും വിലയ ആകർഷണീയത.രചന പി.എസ്. റഫീക്ക്, ഛായാഗ്രഹണം : മധു, നീലകണ്ഠൻ. ജനുവരി 25ന് വാലിബാൻ റിലീസ് ചെയ്യും.