
തുറവൂർ: 4.36 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊല്ലം വെള്ളിമൺ ഇടവെട്ടം പുത്തൻവിള വീട്ടിൽ സന്ദീപ് (28), കുണ്ടറ കാഞ്ഞിരം കോട് പുന്നവിള വീട്ടിൽ ശ്യാം (34) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കുത്തിയതാേട് പൊലീസും ചേർന്ന് തുറവൂർ ജംഗ്ഷനിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പ്രതികളെ റിമാൻഡ് ചെയ്തു.