astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജനുവരി 7 1199 ധനു 23 ശനിയാഴ്ച.

(രാത്രി 10 മണി 7 മിനിറ്റ് 47 സെക്കന്റ് വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം)


അശ്വതി: ഇഷ്ടമല്ലാത്തവരുമായി സഹകരിക്കേണ്ടി വരും, തടസ്സങ്ങൾ നേരിടും.

ഭരണി: സ്വന്തം നേട്ടം ലാക്കാക്കി പലരും അടുത്തുകൂടി ചതിക്കാൻ നോക്കും.

കാർത്തിക: ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും.പണമിടപാടുകളിൽ നേട്ടം.

രോഹിണി: ജനപ്രീതിയും അംഗീകാരവും, എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും.

മകയിരം:സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നിൽക്കും.

തിരുവാതിര:അധികാരികളുടെ പ്രീതി,കുടുംബസുഖം, തൊഴിൽ മേന്മ,പേരും പെരുമയും ഉണ്ടാകും.

പുണർതം:നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും, സ്ത്രീകൾക്ക് സമ്മാനാദി ലാഭം.

പൂയം:എതിർക്കുന്നവരെ കീഴ്‌പെടുത്തും,ഏറ്റെടുത്ത സംഗതികൾ ഉത്തരവാദിത്തത്തോടെ ചെയ്തു തീർക്കും.

ആയില്യം: തൊഴിൽമേഖലയിൽ മേന്മ,കുടുംബകാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽ കാണിക്കും.

മകം:ശത്രുവിൻമേൽ വിജയം,ആഢംബര ഭ്രമം, ദാമ്പത്യ സുഖം.

പൂരം:പ്രണയകാര്യങ്ങളിൽ അനുകൂല തീരുമാനം,ആചാര മര്യാദകൾ പാലിക്കും.


ഉത്രം:ചിട്ടി,ബാങ്ക് എന്നിവ മുഖേന പ്രയാസങ്ങൾ, പൊതു പ്രവർത്തകർക്ക് മാനഹാനിയും പണച്ചിലവും.

അത്തം: സ്ത്രീകളെ വിശ്വസിക്കരുത്. ദുർവാശി മൂലം ദുരിതത്തിലാകുന്ന സാഹചര്യം വന്നു ചേരും, വാക്കുകൾ പ്രയോഗിക്കുന്നത് വളരെ സൂക്ഷിച്ചു വേണം.

ചിത്തിര: സർക്കാർ ജോലിയിലിരിക്കുന്നവർക്ക് ബുദ്ധിമുട്ടുകൾ,കാര്യങ്ങൾ ബുദ്ധിപരമായി വിശകലനം ചെയ്തു നോക്കി മാത്രം തീരുമാനങ്ങൾ എടുക്കുക.

ചോതി: സ്ത്രീകൾ മുഖേനെ സന്തോഷം,അന്യദേശ വാസം ഗുണം ചെയ്യും,രോഗങ്ങൾക്ക് ആശ്വാസം.

വിശാഖം:കുടുംബത്തിൽ കലഹം ഉണ്ടാകും,ഗൃഹത്തിൽ ചില അസ്വസ്ഥതകൾ,വീടുവിട്ട് താമസിക്കേണ്ടി വരും.

അനിഴം: ബുദ്ധിപരമായി കാര്യങ്ങൾ നിർവ്വഹിക്കും, ആനുകൂല്ല്യങ്ങൾ ലഭിക്കും, സ്ത്രീകൾ മൂലം അംഗീകാരം ലഭിക്കും.

കേട്ട:സുഖാനുഭവങ്ങൾ, പ്രമോഷൻ ലഭിക്കും, പുതിയ സംരംഭങ്ങൾ,ദാമ്പത്യം സമാധാനപൂർണ്ണം.

മൂലം:അകന്നു കഴിഞ്ഞവർ അടുത്ത് വരും, പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും.ദേഷ്യം നിയന്ത്രിക്കാൻ സാധിക്കില്ല, കുടുംബസുഖം.

പൂരാടം:അകലെനിന്നും സഹായസഹകരണങ്ങൾ ലഭിക്കും,സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം.

ഉത്രാടം:അംഗീകാരവും വിജയവും, കർമ്മ മേഖലയിൽ ഉണർവ്, ദാമ്പത്യ സുഖം, കിട്ടാക്കടം പിരിഞ്ഞു കിട്ടും.

തിരുവോണം:സാമ്പത്തിക പ്രയാസങ്ങൾക്ക് കുറവ് വരും,മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും,സന്തോഷം നിറഞ്ഞ ദിവസം.

അവിട്ടം:പുതിയ സുഹൃത്തുക്കളെ ലഭിക്കും,വിദേശത്തുനിന്നും ശുഭ വാർത്ത, ശത്രുജയം, ക്രയവിക്രയങ്ങളിൽ നേട്ടം.

ചതയം:ധനപരമായി ഉയർച്ച, വിദ്യാവിജയം, ധന നേട്ടം,കുടുംബസുഖം,ബന്ധുഗുണം,വാഹനഭാഗ്യം.

പൂരുരുട്ടാതി:യുവതീയുവാക്കളുടെ വിവാഹ കാര്യങ്ങളിൽ തീരുമാനം. എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, ദൈവാനുകൂല്ല്യം.

ഉത്തൃട്ടാതി: തൊഴിലിൽ ഉത്സാഹവും പുരോഗതിയും ഉണ്ടാകും, പലവിധത്തിലുള്ള ധന നേട്ടം, ശത്രുവിന്മേൽ വിജയം.

രേവതി: ദമ്പതികൾ തമ്മിൽ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ജോലി ലഭ്യത, സുഖസൗകര്യങ്ങൾ ലഭിക്കും.