
തൃശൂർ : തനിക്ക് നേരെ ചാണകവെള്ളമൊഴിക്കുമെന്ന ബി.ജെ.പിയുടെ പ്രഖ്യാപനത്തെ വെല്ലുവിളിച്ച് ടി.എൻ. പ്രതാപൻ എം.പി. ധൈര്യമുണ്ടെങ്കിൽ തന്റെ ദേഹത്ത് വെള്ളമൊഴിക്കാൻ അദ്ദേഹം വെല്ലുവിളിച്ചു. ചാണകം മെഴുകിയ തറയിൽ കിടന്ന് വളർന്നയാളാണ് ഞാൻ. തന്റെ ശരീരത്തിലുള്ളത് പച്ച മത്സ്യത്തിന്റെ ഗന്ധമാണ്. ബി.ജെ.പിയുടെ ഉമ്മാക്കികൾക്ക് മുന്നിൽ പേടിക്കില്ല. പറയുന്ന സ്ഥലത്ത് വരാം, പന്തയം വയ്ക്കാം. ബി.ജെ.പിയും ആർ.എസ്.എസും ഭീഷണിപ്പെടുത്തിയാൽ വഴങ്ങുന്ന കൂട്ടത്തിലല്ല പ്രതാപൻ എന്നും അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും ആർ.എസ്.എസിനും ബി.ജെ.പിക്കും മുസ്ലിം തീവ്രവാദത്തിനും കീഴടങ്ങില്ലെന്നും പ്രതാപൻ വ്യക്തമാക്കി.
തേജോവധം ചെയ്യും. ഗോമൂത്രം ഒഴിക്കും എന്നൊക്കെ ഏതെങ്കിലും സി.പി.എമ്മിന്റെ കുട്ടികളോട് പറഞ്ഞാൽ മതി. അമിത് ഷായും നരേന്ദ്രമോദിയും പാർലമെന്റിൽ ഇരിക്കുമ്പോൾ കൈ ചൂണ്ടി മുദ്രാവാക്യം വിളിച്ചയാളാണ് ഞാൻ. ബി.ജെ.പിക്കും ആർ.എസ്.എസിനും ഒന്നാമത്തെ ശത്രു ഞാനായിരിക്കും. ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുകയാണ്. ടി എൻ പ്രതാപൻ പറഞ്ഞു.
ബി.ജെ.പിക്കും ആർ.എസ്.എസിന്റെ ഭൂരിപക്ഷ വർഗീയതക്കും പി.എഫ്.ഐയുടെ ന്യൂനപക്ഷ വർഗീയത.്ക്കും എതിരാണ് ഞാനടക്കമുള്ള കോൺഗ്രസുകാർ. മുസ്ലിം ന്യൂനപക്ഷ വർഗീയതയെയും ഹിന്ദു ഭൂരിപക്ഷ വർഗീയതയെയും ഒരു പോലെ എതിർക്കും. ഒരു പത്രം പിടിച്ചുനിൽക്കുന്ന ഫോട്ടോ വട്ടാണ് നിരോധിത സംഘടനയുമായി ബന്ധമെന്ന് പറഞ്ഞുയർത്തുന്ന ആരോപണമെന്നും പ്രതാപൻ വിശദമാക്കി,