
ബാലരാമപുരം: എൽഡേഴ്സ് ഫോറം ബാലരാമപുരത്തിന്റെ ക്രിസ്മസ് ന്യൂഇയർ ആഘോഷം നടന്നു. മുഖ്യാഥിതിയായി കാട്ടാക്കട ഡി.വൈ.എസ്.പി എൻ.ഷിബു പങ്കെടുത്തു.പ്രസിഡന്റ് എം.ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.എസ്.കുമാരേശൻ ഉദ്ഘാടനം ചെയ്തു.ബാലരാമപുരം സതീഷ് സ്വാഗതം പറഞ്ഞു.സുപ്രിയ സുരേന്ദ്രൻ,സി.കുട്ടൻ,നൗഷാദ്,എസ്.വിജയകുമാർ,എ.ജി.സുരേഷ് ജിനൻ എന്നിവർ പങ്കെടുത്തു.ടി.എസ്.അനിൽ നന്ദി പറഞ്ഞു. തുടർന്ന് കലാപരിപാടി നടന്നു.