
കൊച്ചി: വിദ്യാഭ്യാസ വിപ്ളവത്തിന്റെ കേന്ദ്രമായി ഗുരുകുൽ ജ്വാലാപ്പൂർ മാറുമെന്ന് പതഞ്ജലിയുടെ മേധാവി ബാബാ രാംദേവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഗുരുകുലമായ 'പതഞ്ജലി ഗുരുകുലത്തിന് ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തറക്കല്ലിട്ടു. പതഞ്ജലി യോഗപീഠത്തിന്റെ 29ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഏറ്റവും മികച്ചതും വലുതുമായ ഗുരുകുലമാണ് സ്ഥാപിക്കുന്നത്. ഗുരുകുല ജ്വാലാപൂരിൽ നിന്ന് പുതിയ ചരിത്രവും പുതിയ റെക്കോർഡും സൃഷ്ടിക്കപ്പെടുമെന്ന് സ്വാമിജി പറഞ്ഞു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ തുടങ്ങിയവർ സംബന്ധിച്ചു.
250 കോടി രൂപ മുതൽമുടക്കിൽ ഏഴ് നിലകളുള്ള പതഞ്ജലി ഗുരുകുലവും 250 കോടി രൂപ മുടക്കി ആചാര്യകുളം ശാഖയും ഇവിടെ സ്ഥാപിക്കും,