
കാട്ടാക്കട:എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 10 വർഷം കഠിന തടവും 40,000രൂപ പിഴയും കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചു. ആമച്ചൽ കുരുതംകോട് എൽ.പി സ്‌കൂളിന് സമീപം അയണിവിള മധു ഭവനിൽ മധു(49)വിനെയാണ് ശിക്ഷിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നൽകിയില്ലെങ്കിൽ പത്ത് മാസം അധിക തടവ് അനുഭവിക്കണം.
2018ലാണ് സംഭവം. സ്‌കൂൾ വിട്ടുവന്ന എട്ട് വയസുകാരിയെ പ്രലോഭിപ്പിച്ചും അതിജീവിതയുടെ സഹോദരൻ തന്റെ വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചും പ്രതിയുടെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയുടെ സഹോദരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിനും പ്രതി ശിക്ഷ അനുഭവിച്ചുവരികയാണ്. അന്നത്തെ കാട്ടാക്കട സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന വിജയരാഘവനാണ് കുറ്റപത്രം സമർപ്പിച്ചത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് ഹാജരായി.