തിരുവനന്തപുരം: ടിസിസി സ്പിൻ ഫൗണ്ടേഷന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിൽ (ടിസിസി) നടക്കുന്ന ചടങ്ങിൽ ശ്രീലങ്കൻ ഇതിഹാസ താരം മുത്തയ്യ മുരളീധരൻ നിർവഹിക്കും. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകളും ഏകദിനങ്ങളിൽ 500 ലധികം വിക്കറ്റുകളും നേടിയ മുരളീധരൻ പാലസ് ഓവൽ ഗ്രൗണ്ടിലെ ക്ലബിന്റെ ഇൻഡോർ ക്രിക്കറ്റ് നെറ്റ്സിൽ കളിക്കാരുമായി സംവദിക്കും. സ്പിന്നർമാർക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതിനും വളർത്തിക്കൊണ്ട് വരുന്നതിനുമാണ്
തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "ടിസിസി സ്പിൻ ഫൗണ്ടേഷൻ" ആരംഭിക്കുന്നത്.