bihar

പാട്ന: മുംബയ്ക്കെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് മത്സരത്തിനായി ഇന്നലെ പാട്നയിലെ മോയിനുൽ ഹഖ് സ്റ്റേഡിയത്തിലെത്തിയത് രണ്ട് ബിഹാർ ടീമുകൾ.ബിഹാ‌ർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി രാകേഷ് തിവാരിയുടെ നേതൃത്വത്തിലുള്ള ടീമും സെക്രട്ടറി അമിത് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമുമാണ് സ്റ്റേഡിയത്തിലെത്തിയത്. ഇരുടീമും കളിക്കാൻ അവകാശവാദമുന്നയിച്ചതോടെ സംഘർഷ സമാനമായി കാര്യങ്ങൾ. തർക്കമായതോടെ പൊലീസെത്തിയാണ് കാര്യങ്ങൾ ശാന്തമാക്കിയത്. തുടർന്ന് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ടീമാണ് മുംബയ്ക്കെതിരെ കളിച്ചത്. ബി.സി.എയിൽ നിന്ന് പുറത്താക്കിയ അമിതിന്റെ ടീമിനെ ഗ്രൗണ്ടിൽ കടക്കാൻ സമ്മതിക്കാതെ പൊലീസ് തടഞ്ഞു. ഒന്നരമണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്. സംഘർഷത്തിൽ ബി.സി.എ ഒ.എസ്.ഡി മനോജ് കുമാറിന് കല്ലേറിൽ പരിക്കേറ്റു.

കുട്ടിയാരാധകന് കോളടിച്ചു

അവസാന ഇന്നിംഗ്സിനു ശേഷം പവലിയനിലേക്ക് മടങ്ങുന്നതിനിടെ തന്റെ ഹെൽമറ്റും ഗ്ലൗസും ഗാലറിയിലുണ്ടായിരുന്ന കുട്ടിയാരാധകന് നൽകി.

വിലക്കിനുമപ്പുറം

2018ലെ ബൗൾചുരുണ്ടൽ വിവാദത്തിൽ ഓസീസ് ടീമിന്റെ വൈസ് ക്യാപ്ടനായിരുന്ന വാർണറിന് ഒരുവർഷത്തെ വിലക്കും 100 മണിക്കൂർ സാമൂഹിക സേവനവുമായിരുന്നു പിഴശിക്ഷ. ഒരിക്കലും ഓസീസ് ക്യാപ്ടനായി പരിഗണിക്കില്ലെന്നും തീരുമാനം വന്നു. എന്നാൽ വിലക്കുമാറിയെത്തിയ വാർണർ എല്ലാവർക്കും പണ്ടത്തേതിലും പ്രിയങ്കരനായി.

ടെസ്റ്റ് കരിയർ

മത്സരം- 112

റൺസ് - 8796

ഹൈസ്കോർ-335

ആവറേജ്- 44.59

100/50- 26/37

ക്യാച്ച് -91