
കോട്ടയം : കോതമംഗലം വാരപ്പെട്ടിയിൽ നിന്ന്
കാണാതായ 12കാരിയെ കണ്ടെത്തി. ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ രണ്ടെത്തിയത്. ചങ്ങനാശേരി പൊലീസെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഉടൻ തന്നെ കുട്ടിയെ കോതമംഗലത്ത് നിന്നുശ്ശ ബന്ദുക്കൾക്ക് കൈമാറും. കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വാരപ്പെട്ടിയിലെ വീട്ടിൽ നിന്ന് ആറുവയസുകാരനായ അനുജനെ തനിച്ചാക്കിയാണ് പെൺകുട്ടി വീട്ടിൽ നിന്ന് പോയത്. തോളത്ത് ബാഗും തൂക്കി റോഡിലൂടെ നടന്നുപോകുന്ന പെൺകുട്ടിയുടെ സിസി ടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാതായെന്ന് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറുമണിക്കൂറിന് ശേഷം കുട്ടിയെ ചങ്ങനാശേരിയിൽ കണ്ടെത്തിയത്. കുട്ടിയുടെ പക്കൽ കുടുക്ക പൊട്ടിച്ച പണമുണ്ടായിരുന്നുവെന്നും ക്രിസ്മസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് കുട്ടിയെ വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നുവെന്നും വിവരമുണ്ട്.