പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ആളപായമില്ല. ഇന്നലെ രാവിലെയാണ് സംഭവം. പമ്പ- നിലയ്ക്കൽ ചെയിൻ സർവീസിനായി നിറുത്തിയിട്ടിരുന്ന ബസിനാണ് തീപിടിച്ചത്. തീപിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രാഥമിക നിഗമനം.