trivandrum

ഒരു നഗരത്തിൽ വന്ന് പാർക്കുക എന്നുപറയുന്നത് പലർക്കും താങ്ങാവുന്ന കാര്യമല്ല. ചിലവുകളുടെ കൂടുതൽ തന്നെ കാരണം. പലപ്പോഴും ഇന്ത്യയിലെ പല നഗരങ്ങളും സാധാരണക്കാർക്ക് കീശ കാലിയാക്കുന്നതിന് പേരുകേട്ടവയാണ്. എന്നാൽ വലിയ സാമ്പത്തിക പ്രയാസമില്ലാതെ കഴിയാവുന്ന സൗകര്യങ്ങൾ ലഭ്യമായ നഗരങ്ങളും നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിൽ ചില നഗരങ്ങളെ പരിചയപ്പെടാം.

1.തിരുവനന്തപുരം

തിരുവനന്തപുരത്തുകാർ അമ്പരന്നുപോയോ? അതെ രാജ്യത്ത് ജീവിതച്ചിലവ് കുറവുള്ള ഏറ്റവും ആദ്യമുള്ള നഗരം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം തന്നെയാണ്. ഐടി ഹബ്ബായി മാറുന്ന നഗരത്തിൽ ചെറുകിട ജോലികൾക്ക് സാദ്ധ്യതകൾ നിരവധിയാണ്. ഒപ്പം വിരമിച്ച ശേഷം ശിഷ്‌ടകാലം ജീവിതം ചെലവഴിക്കാൻ പാകത്തിന് നിരവധി കൗതുകവും ഉത്സാഹവും വർദ്ധിപ്പിക്കുന്ന സവിശേഷതകളും തിരുവനന്തപുരത്തുണ്ട്. ഒരുവശത്ത് മലനിരകളും മറുവശത്ത് കടലും ചേർന്ന പ്രകൃതിഭംഗി കനിഞ്ഞനുഗ്രഹിച്ച സ്ഥലമാണ് ഇവിടം.

2.കോയമ്പത്തൂർ

കേരളത്തോട് ഏറെ ചേ‌ർന്നുകിടക്കുന്ന തമിഴ്‌നാട്ടിലെ ഈ നഗരം കുറഞ്ഞ ചിലവിൽ വീടും മറ്റ് താമസസൗകര്യവും ലഭിക്കാൻ ഉതകുന്നതാണ്. ഒപ്പം ടെക്‌സ്റ്റൈൽ മേഖലയടക്കം വലുതും ചെറുതുമായ വ്യാപാരങ്ങൾ നടക്കുന്ന മേഖലയായതിനാൽ തൊഴിൽ സാദ്ധ്യതയുമുണ്ട്. മികച്ച പൊതഗതാഗത സംവിധാനവും പണച്ചിലവ് കുറക്കുന്നു.

3.ഡെറാഡൂൺ

ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ തലസ്ഥാനം. ദേവഭൂമി എന്ന് വിളിക്കുന്നത് തെളിയിക്കും വിധം മനോഹരമായ പ്രകൃതി ഉള്ള സ്ഥലം. നഗരത്തിലെ മറ്റിടങ്ങളെ വച്ച് നോക്കുമ്പോൾ വെള്ളം, വൈദ്യുതി ഇവക്കെല്ലാം വിലക്കുറവാണ്.

4. ഇൻഡോർ

മദ്ധ്യപ്രദേശിലെ ഇൻഡോർ വൃത്തിയിലും മികച്ച സംസ്‌കാരത്തിലും മുന്നിലാണ്. കീശ കാലിയാകാത്ത തരം താമസസൗകര്യങ്ങളും വിലയും തൊഴിൽ സാദ്ധ്യതകളും ഇവിടെയുണ്ട്.

5.കൊൽക്കത്ത

രാജ്യത്തെ സാംസ്‌കാരിക തലസ്ഥാനം എന്നാണ്, ബംഗാൾ തലസ്ഥാനമായ കൊൽക്കത്ത അറിയപ്പെടുന്നത്. നിരവധി ബ്രിട്ടീഷ് കാലത്തെ നിർമ്മിതികളുള്ള ഇവിടം പൊതുഗതാഗതം മികച്ചതാണ്. ഒപ്പം ഭക്ഷണം, താമസവും ഇവിടുത്തേത് മികച്ചതാണ്.