pic

ടോക്കിയോ: ജപ്പാനിലെ ഇഷിക്കാവ പ്രവിശ്യയിൽ പുതുവർഷ ദിനത്തിലുണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. കാണാതായ 242 പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. സുസു, വാജിമ നഗരങ്ങളിൽ തകർന്ന കെട്ടിടങ്ങൾക്കിടെയിൽ ഇനിയും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതുന്നു.

പതിനായിരക്കണക്കിന് ജനങ്ങൾക്ക് ഇപ്പോഴും വൈദ്യുതിയും വെള്ളം പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ല. മേഖലയിൽ മണ്ണിടിച്ചിലുകൾ മൂലം റോഡുകൾ തടസപ്പെട്ടതോടെ ഏതാനും പ്രദേശങ്ങൾ ഒ​റ്റപ്പെട്ട നിലയിലാണ്. ഇഷിക്കാവ പ്രവിശ്യയിൽ പ്രാദേശിക സമയം കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. സുനാമി ഭീഷണി ഉയർന്നെങ്കിലും മുന്നറിയിപ്പ് തൊട്ടടുത്ത ദിവസം പിൻവലിച്ചിരുന്നു.