mla

മുംബയ്: പൊതുപരിപാടിക്കിടെ പൊലീസുകാരന്റെ മുഖത്തടിച്ച ബിജെപി എംഎൽഎയ്ക്കെതിരെ കേസ്. പൂനെ കന്റോൺമെന്റ് മണ്ഡലത്തിലെ എംഎൽഎയായ സുനിൽ കാംബ്ലക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവം നടക്കുമ്പോൾ സുനിലിനൊപ്പം ഉപമുഖ്യമന്ത്രി അജിത് പവാറും വേദിയിലുണ്ടായിരുന്നു. എംഎൽഎ പൊലീസുകാരനെ അടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

BJP MLA Sunil Kamble slapped a Maharashtra Police officer during a public event.

Police officers work day and night to deserve this? pic.twitter.com/N5uZjhwjtU

— Shantanu (@shaandelhite) January 5, 2024

വെള്ളിയാഴ്ച പുനെയിലെ സസൂൺ ആശുപത്രിയിൽ നടന്ന പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് ഇറങ്ങുമ്പോൾ സുനിലിന്റെ കാൽ ഇടറുന്നതും അരികിൽ നിന്ന പൊലീസുകാരന്റെ മുഖത്തടിക്കുന്നതും വിഡിയോയിൽ കാണാം. ബണ്ട്‌ഗാർഡൻ പൊലീസ് സ്‌റ്റേഷനിലെ ‌കോൺസ്റ്റബിളാണ് മർദനത്തിനിരയായത്. അതേസമയം, എംഎൽഎ പ്രതികരണവുമായി രംഗത്തെത്തി. പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചിട്ടില്ലെന്നും വേദിയിൽ നിന്നും ഇറങ്ങിയപ്പോൾ വഴിയിൽ തടഞ്ഞുനിന്ന ആളെ പിടിച്ച് മാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു.