vasthhu

ചില ചെടികൾ നമുക്ക് ചുറ്റും ഉള്ളത് സൗഭാഗ്യവും സമ്പത്തും പോസിറ്റീവ് ഊർജവും നിറയ്ക്കുന്നതിന് സഹായിക്കും എന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. അത്തരത്തിൽ ഒരു ചെടിയാണ് ലക്കി ബാംബു. ഈ ചെടി വീടിന്റെ ഏത് ഭാഗത്ത് സൂക്ഷിക്കണം, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നൊക്കെ നോക്കാം.

പൊതുവിൽ വീടിനുള്ളിൽ കിഴക്ക് ഭാഗത്ത് ലക്കി ബാംബു വയ്ക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ, തെക്ക് - കിഴക്ക് ഭാഗത്ത് വയ്ക്കണം. ഭാഗ്യവും ധനവും ആകർഷിക്കുന്നതിന് ഈ ഭാഗത്ത് വയ്ക്കുന്നതാണ് നല്ലത്. ഡൈനിംഗ് ടേബിളിന്റെ മദ്ധ്യത്തിൽ ഈ ചെടി വയ്ക്കുന്നത് പോസിറ്റീവ് ഊർജം വർദ്ധിപ്പിക്കും. ഐശ്വര്യം നൽകുന്നതിനും സഹായിക്കും. കുറച്ച് പരിചരണം മാത്രം ആവശ്യമുള്ള ഈ ബാംബു കിടപ്പുമുറിയിലും വയ്ക്കാവുന്നതാണ്. വീടിന്റെ പ്രധാന വാതിലിനോട് ചേർന്ന് ലക്കി ബാംബു വയ്ക്കുന്നത് കുടുംബ ഐക്യത്തിനും ശുഭാരംഭത്തിനും സഹായിക്കും. കൂടാതെ വീടിനുള്ളിൽ ലക്കി ബാംബു വയ്ക്കുന്നതിലൂടെ അന്തരീക്ഷം ശുദ്ധീകരിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. ചെടിയിലെ മഞ്ഞയാകുന്ന തണ്ടുകൾ ഉടൻ തന്നെ നീക്കം ചെയ്യേണ്ടതാണ്.

2. ആരോഗ്യമുള്ള ചെടി വയ്ക്കുന്നതിലൂടെ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളൂ.

3. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നിടത്ത് ലക്കി ബാംബു വയ്ക്കരുത്.

4. ക്ലോറിൻ വെള്ളം ഉപയോഗിക്കാൻ പാടുള്ളതല്ല.