
കോഴിക്കോട്: 6.57 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. മീഞ്ചന്ത പയ്യനാട്ടു പാടം ചിറ്റാരം വീട്ടിൽ
അജിത്ത് സത്യജിത്ത് (31) ആണ് പിടിയിലായത്. നല്ലളം പൊലീസും നർക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഐ.ജി പി ഷാഡോ ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിക്കുന്ന എം.ഡി.എം.എ ചെറിയ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി.നല്ലളം എസ്.ഐ രവീന്ദ്രൻ, എസ്.ഐ റിഷാദ് അലി, സി.പി.ഒ രഞ്ജിത്ത്, ഹോം ഗാർഡ് വിജയകൃഷ്ണൻ എന്നിവരും ആന്റി നാർക്കോട്ടിക് ഷാഡോ എസ്.ഐ മനോജ് എടയേടത്ത് നർക്കോട്ടിക് ഷാഡോ ടീം അംഗങ്ങളായ ലതീഷ് സരുൺ ശ്രീശാന്ത് തൗഫീഖ് ഇബ്നു ഫൈസൽ അജിത്ത് ശ്യാംജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്