
ആലപ്പുഴ: മയക്കുമരുന്ന് പിടികൂടിയ കേസിൽ പ്രതികൾക്ക് തടവുശിക്ഷ. ചേർത്തല കളരിപ്പറമ്പിൽ ജോണി,മാരാരിക്കുളം നാമ്പുകുളങ്ങര വെളിയിൽ രെജിമോൻ, അരൂക്കുറ്റി വാടേപ്പറമ്പിൽ ജോബി, ചന്തിരൂർ നാഗുതറയിൽ മഹേഷ് എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി -2 ജഡ്ജ് ഭാരതി എസ് ശിക്ഷിച്ചത്. ഒന്നും രണ്ടും പ്രതികൾക്ക് 10 വർഷം വീതവും മൂന്നും നാലും പ്രതികൾക്ക് രണ്ട് വർഷം വീതവുമാണ് ശിക്ഷ.കേസിലെ അഞ്ചാം പ്രതി വയനാട് സ്വദേശി അൽത്താഫിനെ കോടതി വെറുതെ വിട്ടു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പ്രോസിക്യൂട്ടർ എസ്. ശ്രീമോൻ ഹാജരായി