ചിത്രീകരണം കണ്ണൂരിൽ

നവാഗതനായ സുജിൽ മാങ്ങാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലുക് മാനും തൻവി റാമും പ്രധാന വേഷത്തിൽ എത്തുന്നു. ഉത്തര മലബാറിന്റെ പശ്ചാത്തലത്തിൽ ഒരു സംഘം പുതുമുഖങ്ങളുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂരിലെ കടമ്പേരിയിൽ ആരംഭിച്ചു. നാട്ടിലെ സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാരുടെ ദീർഘനാളത്തെ സ്വപ്നസാക്ഷാത് കാരമാണ് നർമ്മമുഹൂർത്തങ്ങളിലൂടെയും ഒപ്പം തികച്ചും റിയലിസ്റ്റിക്കായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.മലബാറിലെ നാടകങ്ങളിലും മറ്റു കലാരൂപങ്ങളിലും അഭിനയിക്കുന്ന തൊണ്ണൂറിലധികം കലാകാരന്മാർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.വെള്ളം എന്ന ചിത്രത്തിന്റെ തിരക്കഥാ പങ്കാളിയായ വിജേഷ് വിശ്വമാണ് തിരക്കഥ .ഛായാഗ്രഹണം - നിഖിൽ എസ്.പ്രവീൺ.. എഡിറ്റിംഗ് അതുൽ വിജയ്. സംഗീതം - പ്രണവ്.സി പി.കലാസംവിധാനം -അജയ് മങ്ങാട് കോസ്റ്റ്യും -ഡിസൈൻ -സുജിത് മട്ടന്നൂർ ' മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ ' പ്രൊജക്ട് ഡിസൈനർ - കെ.കെ. എക്സിക്യുട്ടീവ് - പ്രൊഡ്യൂസർ - പ്രശോഭ് വിജയ് ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -പ്രതി ഷ് കൃഷ്ണ. പ്രൊഡക്ഷൻ കൺട്രോളർ ജിനു. പി.കെ. ഹൈടെക് ഫിലിംസിന്റെ ബാനറിൽ ധനഞ്ജയൻ പി.വി ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.