santhigiri

ചെന്നൈ: ജാതിമത വേർതിരിവുകളില്ലാതെ മനുഷ്യനെ സ്‌നേഹമെന്ന മണിക്കുടയിൽ ഒരുമിപ്പിക്കാനുളള ശ്രമമാണ് ശാന്തിഗിരി ആശ്രമത്തിന്റേതെന്ന് തമിഴ്‌നാട് മന്ത്രി മനോ തങ്കരാജ് പറഞ്ഞു. ശാന്തിഗിരി ചെയ്യൂർ ആശ്രമത്തിൽ നടന്ന രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രി ജി.ആർ.അനിൽ ചടങ്ങിൽ അദ്ധ്യക്ഷനായി. തമിഴകത്ത് ശാന്തിഗിരിയുടെ പുതിയ ജീവകാരുണ്യപദ്ധതിയായ 'മക്കൾ ആരോഗ്യം' മെഡിക്കൽ ക്യാമ്പുകളുടെ ഉദ്ഘാടനം നടൻ തലൈവാസൽ വിജയ് നിർവഹിച്ചു. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ വിശിഷ്ടാതിഥിയായി. നടൻ തലൈവാസൽ വിജയ്, സംഗീത സംവിധായകൻ ഗംഗൈ അമരൻ, എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എ.വി.അനൂപ് എന്നിവർക്ക് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ശാന്തിഗിരി രജത ജൂബിലി പുരസ്‌കാരങ്ങൾ നൽകി.