
ചിറയിൻകീഴ്: ചിറയിൻകീഴ് ലയൺസ് ക്ലബിന്റെയും കിഴുവിലം പഞ്ചായത്ത് നാലാം വാർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെ വെള്ളൂർക്കോണം 75-ാം നമ്പർ അങ്കണവാടിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി.ചന്ദ്രബാബു,ക്ലബ് സെക്രട്ടറി ബിജു കുമാർ,ഡിസ്ട്രിക്ട് ചെയർപേഴ്സൺ എൻജിനിയർ വി.അനിൽകുമാർ,ട്രഷറർ കെ.വി.സാജു,എൻജിനിയർ എസ്.ജയകുമാർ,കെ.എസ്.ബിജു,വാർഡ് മെമ്പർമാരായ ശാന്തി കൃഷ്ണ,വത്സലകുമാരി തുടങ്ങിയവർ പങ്കെടുത്തു.