eptta

തിരുവനന്തപുരം: ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ സിറ്റി പ്രവർത്തക യോഗം നടന്നു. സി.പി.ഐ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ടി.എസ്.ബിനുകുമാർ ഉദ്ഘാടനം ചെയ്‌തു. സിറ്റി കമ്മിറ്റി പ്രസിഡന്റ് ഗ്രേസി കരമന അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വത്സൻ രാമംകുളത്ത്, ജില്ലാ സെക്രട്ടറി അഡ്വ. എം. സലാഹുദ്ദീൻ, സംസ്ഥാന കമ്മിറ്റി അംഗം ശുഭ വയനാട്, സിറ്റി കമ്മിറ്റി സെക്രട്ടറി മധു കാര്യവട്ടം എന്നിവർ സംസാരിച്ചു.

23ന് സ്നേഹ സന്ദേശയാത്ര സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. വൈകിട്ട് നാലിന് സ്റ്റാച്യു ജംഗ്ഷനിൽ നിന്ന് മാനവീയം വീഥിയിലേക്കാണ് യാത്ര. 5.30ന് മാനവീയം വീഥിയിൽ നടക്കുന്ന സാംസ്‌കാരിക സദസ് മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാപരിപാടികൾ നടക്കും.