
ന്യൂഡൽഹി : ഡൽഹിയിൽ നടക്കുന്ന ദേശീയ സ്കൂൾ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കേരള താരങ്ങളെ റഫറിമാർ മനപ്പൂർവ്വം തോൽപ്പിച്ചതായി പരാതി. കഴിഞ്ഞദിവസം മത്സരവേദിയിൽ റഫറിമാർക്കെതിരെ കേരള താരങ്ങൾ റിംഗിൽ കയറി പ്രതിഷേധിക്കുന്ന അവസ്ഥയുണ്ടായി.
23 താരങ്ങളാണ് ദേശീയ സ്കൂൾ ബോക്സിംഗിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ഇതിൽ 22പേരും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളോട് തോറ്റതായാണ് റഫറിമാർ വിധിച്ചത്. നന്നായി പ്രകടനം നടത്തിയ താരങ്ങളെയും ഡൽഹിയിൽ നിന്നുള്ള റഫറിമാർ തോൽപ്പിച്ചതോടെയാണ് കേരള സംഘം പ്രതിഷേധവുമായി റിംഗിൽ കയറിയത്. കേരള ടീമിനെ ഒന്നാകെ വിലക്കുമെന്ന് സംഘാടകർ ഭീഷണി മുഴക്കിയെങ്കിലും പ്രതിഷേധം തുടർന്നതോടെ റഫറിമാരുടെ വിധി നിർണയം നിരീക്ഷിക്കാമെന്ന് സംഘാടകർക്ക് ഉറപ്പ് നൽകേണ്ടിവന്നു. തുടർന്ന് നടന്ന മത്സ
രത്തിൽ കേരളതാരത്തിന് വിജയിക്കാനും ഫൈനലിലെത്താനുമായി. ഇന്നാണ് ഫൈനൽ.