
ന്യൂഡൽഹി : പുതുവത്സരം ആഘോഷിക്കാൻ ഡൽഹിയിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ സ്ത്രീ അടക്കം അഞ്ച് പേർ അറസ്റ്റിൽ. പിടിയിലായവരിൽ ചായക്കടക്കാരനും, പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളുമുണ്ട്. ഓൾഡ് ഡൽഹിയിലെ സദർ ബസാറിൽ ജനുവരി രണ്ടിനായിരുന്നു സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. ആക്രി പെറുക്കൽ ജോലിയലേർപ്പെട്ടിരുന്ന പെൺകുട്ടിയാണ് ക്രൂരകൃത്യത്തിന് ഇരയായത്. ഭയം കാരണം സംഭവം നടന്ന് രണ്ടുദിവസം പെൺകുട്ടി വിവരം രഹസ്യമാക്കി വച്ചു. പിന്നീട് ബന്ധുവനോട് വെളിപ്പെടുത്തി. ഇതിന് പിന്നാലെ പൊലീസിൽ കേസ് നൽകിയതോടെയാണ് പ്രതികൾ പിടിയിലായത്.
പൊലീസ് പറയുന്നത് ഇങ്ങനെ : സദർ ബസാറിലെ ചായക്കടയിൽ നിത്യ സന്ദർശകയാണ് അറസ്റ്റിലായ സ്ത്രീ. അവർക്കും ആക്രി പെറുക്കുന്ന ജോലിയാണ്. പുതുവത്സരമാഘോഷിക്കാൻ ഒരു പെൺകുട്ടിയെ തരപ്പെടുത്തി കൊടുക്കണമെന്ന് ജനുവരി ഒന്നിന് ചായക്കടക്കാരൻ സ്ത്രീയോട് ആവശ്യപ്പെട്ടു. ഇതിനായി സ്ത്രീക്ക് പണം നൽകിയെന്നാണ് പൊലീസ് സംശയിക്കുന്നത്. അടുത്ത ദിവസം 12കാരിയെ ചതിയിൽപ്പെടുത്തി, പ്രതികൾ താമസിക്കുന്ന താത്കാലിക ഷെഡിന് അടുത്ത് ആക്രി ശേഖരിക്കാൻ പോകാൻ ആവശ്യപ്പെട്ടു. അവിടെ കാത്തു നിൽക്കുകയായിരുന്ന പ്രതികൾ പെൺകുട്ടിയെ ഷെഡലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. 12,14,15 വയസുള്ളവരാണ് ആൺകുട്ടികൾ. അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി മെഡിക്കൽ പരശോധനയ്ക്ക് വധേയരാക്കി