murder

ലക്‌നൗ: മദ്യലഹരിയിലെത്തിയ അച്ഛനെ മകന്‍ അടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സബിജാന്‍ ഗ്രാമത്തിലാണ് സംഭവം. മകന്‍ സന്തോഷിന്റെ മര്‍ദനമേറ്റ റാം രാജ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

25കാരനായ സന്തോഷ് മാനസികവെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് ബന്ധുക്കള്‍ പറയുന്നു. മദ്യപിച്ചെത്തിയ റാം രാജും സന്തോഷും തമ്മില്‍ വഴക്കുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍ വീട്ടില്‍ കരുതിയിരുന്ന തടി കഷ്ണം ഉപയോഗിച്ച് സന്തോഷ് പിതാവിനെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

തന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചുവെന്ന് മനസ്സിലായ മകന്‍ ഉടന്‍ തന്നെ വീടുവിട്ട് ഇറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്. ആക്രമണത്തില്‍ തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

സംഭവശേഷം പ്രതി സന്തോഷ് കടന്നുകളയുകയായിരുന്നുവെന്നും ഇയാളെ ഉടന്‍ പിടകൂടാനാകുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയന്നു. തുടര്‍നടപടികള്‍ക്ക് ശേഷം റാം രാജിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.