intrest

കൊച്ചി: വിപണിയിൽ പണലഭ്യത കുറഞ്ഞതോടെ വാഹന വായ്പകളുടെ പലിശ നിരക്ക് ബാങ്കുകൾ ഉയർത്തുന്നു. പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ കഴിഞ്ഞ ദിവസം മാർജിനൽ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് (എം. സി. എൽ. ആർ) വർദ്ധിപ്പിച്ചതോടെയാണ് വിവിധ വാഹന വായ്പകളുടെ പലിശയും മുകളിലേക്ക് നീങ്ങുന്നത്. രാജ്യത്തെ മറ്റു ബാങ്കുകളും വരും ദിവസങ്ങളിൽ നിരക്ക് വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ എം. സി. എൽ. ആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുക (ഇ. എം. ഐ) കൂടാനിടയുണ്ട്. . പുതുക്കിയ നിരക്കുകളനുസരിച്ച് എസ്.ബി.ഐ വാഹന വായ്പകൾക്ക് 8.65 ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. നാണയപ്പെരുപ്പം ഗണ്യമായി ഉയർന്നതോടെ മുഖ്യ നിരക്കായ റിപ്പോ കഴിഞ്ഞ വർഷം മേയ് മാസത്തിനുശേഷം ആറു തവണയായി റിസർവ് ബാങ്ക് 2.5 ശതമാനം ഉയർത്തിയിരുന്നു. ഇതോടെ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം വിവിധ വായ്പകളുടെ പലിശ നിരക്ക് മൂന്ന് മുതൽ അഞ്ച് ശതമാനം വരെ വർദ്ധിച്ചു. എന്നാൽ ഇത്രയേറെ കടുത്ത നടപടികൾ സ്വീകരിച്ചിട്ടും നാണയപ്പെരുപ്പം റിസർവ് ബാങ്ക് ലക്ഷ്യമിടുന്ന നാലു ശതമാനത്തിലേക്ക് താഴാത്തതിനാലാണ് വീണ്ടും പലിശ വർദ്ധന ഭീഷണി സജീവമാകുന്നത്.

എം. സി. എൽ ആർ

വായ്പകൾ നൽകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് മാർജിനൽ കോസ്റ്റ് വായ്പാ നിരക്ക് അഥവാ എം. സി. എൽ. ആർ. അതാത് ബാങ്കുകൾ സ്വയം നിശ്ചയിക്കുന്ന എം. സി. എൽ. ആറിനേക്കാൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകരുതെന്നാണ് റിസർവ് ബാങ്ക്