പേരൂർക്കട: കുടുംബ പ്രശ്‌നത്തെ തുടർന്ന് വട്ടിയൂർക്കാവ് മണ്ണറക്കോണത്ത് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ റാബിൻസയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം.
വീട്ടിലെ ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടുകയും നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. റാബിൻസയുടെ ഭർത്താവിനെക്കുറിച്ചോ മറ്റു വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഇന്നലെ വൈകിയും വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തിട്ടില്ല.