local

നൂറു വര്‍ഷത്തില്‍ കൂടുതല്‍ പാരമ്പര്യമുള്ള അഷ്ടവൈദ്യന്‍ പുലാമന്തോള്‍ മൂസ്സ് ആയുര്‍വേദ ഹോസ്പിറ്റല്‍ & ഫാര്‍മസ്യുട്ടിക്കല്‍സിന്റെ പുതുക്കിയ ലോഗോ പ്രകാശനം കോട്ടക്കല്‍ റിഡ്ജ്‌സ് ഹോട്ടലില്‍ വച്ച് ബി.എന്‍.ഐ മലപ്പുറം ജില്ലാ മീറ്റിംഗില്‍ നടന്നു.

ബി എന്‍ ഐ മലപ്പുറം ജില്ലയിലെ അംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ പുലാമന്തോള്‍ മൂസ്സ് ആയുര്‍വേദ ഹോസ്പിറ്റലിലെ മാര്‍ക്കറ്റിംഗ് ഹെഡ് ഡോ ശ്രീരാമന്‍ മൂസ്സ്, ബി.എന്‍.ഐ ഗ്ലോറിയസ് ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദലി ടിപി ,ബി.എന്‍.ഐ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ദീപേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റെഫെറല്‍ ഓര്‍ഗാണൈസേഷന്‍ ആണ് ബി.എന്‍.ഐ, മലപ്പുറം ജില്ലയില്‍ 11 ചാപ്റ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.