oppenheimer

കാലിഫോർണിയ: 81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത 'ഓപ്പൺഹെയ്‌മർ' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഓപ്പൺഹെയ്‌മറിനാണ്. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം ഓപ്പൺഹെയ്‌മറിലൂടെ ലഡ്‌വിഗ് ഗൊരാൻസൺ നേടി. ഓപ്പൺഹെയ്‌മറിൽ മികച്ച പ്രകടനം നടത്തിയ റോബർട്ട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ.

👏 We can't clap loud enough! Congratulations Emma Stone on your WIN for Best Female Actor – Motion Picture – Musical/Comedy! 👏 #GoldenGlobes pic.twitter.com/swrlOLz462

— Golden Globe Awards (@goldenglobes) January 8, 2024

മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ യോർ ഗോസ ലാൻതിമോസ് സംവിധാനം ചെയ്ത 'പുവർ തിംഗ്സ്' ആണ് മികച്ച ചിത്രം. 'കില്ലേർസ് ഒഫ് ദി ഫ്ലവർ മൂൺ' എന്ന ചിത്രത്തിലൂടെ ലിലി ​ഗ്ലാഡ്സറ്റൺ മികച്ച നടിയായി. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം 'അനാറ്റമി ഒഫ് ഫാൾ' സ്വന്തമാക്കി. 'ദി ബോയ് ആൻഡ് ദി ഹീറോ' ആണ് മികച്ച ആനിമേഷൻ ചിത്രം. മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ ബാർബിയായി വേഷമിട്ട മാർഗറ്റ് റോബിയെ പിന്തള്ളി 'പുവർ തിംഗ്‌സി'ലൂടെ എമ്മ സ്റ്റോൺ മികച്ച നടിയായി.

Congratulations on your 🏆 WIN 🏆 for Best Director – Motion Picture, Christopher Nolan!

Watch the #GoldenGlobes LIVE on @CBS and @paramountplus NOW! pic.twitter.com/JH9i5iRpXd

— Golden Globe Awards (@goldenglobes) January 8, 2024

ഈ വർഷം മുതൽ ഏർപ്പെടുത്തിയ ബോക്‌സ് ഓഫീസ് ആൻഡ് സിനിമാറ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം ഗ്രേറ്റ ഗെർവിഗ് സംവിധാനം ചെയ്ത ബാർബി നേടി. ബാർബിയിലെ ബില്ലി ഐലിഷ് ആലപിച്ച 'വാട്ട് വാസ് ഐ മേഡ് ഫോർ' എന്ന ഗാനമാണ് മികച്ച ഒറിജിനൽ സോംഗ്. ടെലിവിഷൻ വിഭാഗം പുരസ്കാരങ്ങളിൽ'ദി ബെയർ', 'സക്‌സഷൻ', 'ബീഫ്' എന്നിവ മികച്ച നേട്ടം സ്വന്തമാക്കി. മ്യൂസിക്കൽ - കോമഡി വിഭാഗത്തിൽ ദി ബെയർ മികച്ച ടി വി സീരീസായി തിരഞ്ഞെടുക്കപ്പെട്ടു. ഡ്രാമ വിഭാഗത്തിലെ മികച്ച ടിവി സീരീസ് സക്സഷനാണ്.

Succession accepts the award for Best Drama Series! #GoldenGlobes pic.twitter.com/cF9kwKK9z3

— Golden Globe Awards (@goldenglobes) January 8, 2024