
മഞ്ഞും ചൂടും മഴയുമെല്ലാം മാറിമാറി വരുന്ന ഈ കാലത്ത് ഒട്ടനവധി ചർമ രോഗങ്ങളും ഉണ്ടായോക്കാം. ഇതിനെല്ലാം പരിഹാരമായി പല തരത്തിലുള്ള മാർഗങ്ങൾ പരീക്ഷിച്ച് ഫലം കാണാത്തവരാണോ നിങ്ങൾ? എങ്കിൽ എളുപ്പത്തിൽ പ്രശ്നങ്ങളെല്ലാം മാറ്റാൻ സഹായിക്കുന്ന ഒരു സാധനമുണ്ട്. അതാണ് ഗ്ലിസറിൻ. ചർമത്തിൽ നേരിട്ട് ഉപയോഗിക്കുന്നതിന് പകരം എന്തെങ്കിലും വസ്തുക്കളുമായി സംയോജിപ്പിച്ച് ഉപയോഗിച്ചാൽ വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് മാറ്റം കാണാൻ സാധിക്കുന്നതാണ്.
മോയ്‌സ്‌ചറൈസർ
നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന മോയ്‌സ്‌ചറൈസറിൽ കുറച്ച് തുള്ളി ഗ്ലിസറിൻ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഇത് ചർമത്തിൽ ഈർപ്പം നിലനിർത്താനും വരൾച്ചയിൽ നിന്ന് തടയാനും സഹായിക്കുന്നു.
ഹൈഡ്രേറ്റിംഗ് സ്‌പ്രേ
ഗ്ലിസറിൻ വെള്ളത്തിൽ കലർത്തി (1:4 അനുപാദത്തിൽ) ഒരു സ്പ്രേ ബോട്ടിലിൽ സൂക്ഷിക്കുക. ഇത് ഇടയ്‌ക്കിടെ സ്പ്രേ ചെയ്യുന്നത് വളരെ നല്ലതാണ്.
ഗ്ലിസറിൻ മാസ്ക്
തേൻ അല്ലെങ്കിൽ കറ്റാർ വാഴ ജെൽ പോലുള്ളവയുമായി ഗ്ലിസറിൻ കലർത്തി മുഖത്ത് പുരട്ടണം. 10-15 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.
ചുണ്ടുകളുടെ സംരക്ഷണം
ഗ്ലിസറിൽ അൽപ്പം തേൻ അല്ലെങ്കിൽ വെളിച്ചെണ്ണയുമായി ചേർത്ത് ചുണ്ടിൽ പുരട്ടാവുന്നതാണ്. ഇത് ചുണ്ടിലെ കറുപ്പ് നിറവും വരൾച്ചയും മാറാൻ സഹായിക്കും.