alcohol

ചെറിയ വിശേഷങ്ങളിൽ പോലും വലിയ ആഘോഷങ്ങൾ കണ്ടെത്തുന്നവരാണ് നമ്മൾ. മദ്യമില്ലാത്ത ആഘോഷങ്ങൾ ഇന്നത്തെ കാലത്ത് വളരെ ചുരുക്കമാണ്. കൂട്ടുകാരുമൊത്തുളള ഒഴിവുസമയങ്ങൾ ചെലവഴിക്കുന്നതിന് മദ്യം വിളമ്പുന്നത് സാധാരണമായിരിക്കുന്നു. മദ്യപിക്കുന്നതിനോടൊപ്പം ഫാസ്റ്റ്ഫുഡായിരിക്കും പലരും കഴിക്കാറുളളത്. എന്നാൽ ഈ അവസ്ഥ തുടരുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതായിരിക്കില്ല

മദ്യപിക്കുന്നതിനായി കൂട്ടുകാരെ വിളിച്ച് പ്ലാൻ ചെയ്യുന്നത് പോലെ പ്രധാനപ്പെട്ടതാണ് മദ്യപാനത്തിന് ശേഷമുളള ചിട്ടകളും. അങ്ങനെയുളള ചിട്ടകൾ പാലിക്കുകയാണെങ്കിൽ ധൈര്യമായി മദ്യപാനം തുടരാമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം.

1. കൂടുതൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പടുത്തണം

മദ്യത്തിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ പെട്ടന്ന് തന്നെ നമ്മുടെ ശരീരത്തിൽ നിന്നും പിൻതളളണമെന്നില്ല. അതിനായി ആന്റിഓക്സിഡന്റുകളും ഫൈറ്റോന്യൂട്രിയന്റുകളും അടങ്ങിയിരിക്കുന്ന പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്.

2. കൃത്യമായി വ്യായാമം ചെയ്യുക

മദ്യപിച്ചതിന് ശേഷമുളള തളർച്ച മിക്കവരിലും കാണാവുന്നതാണ്. കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ രക്തയോട്ടം ക്രമപ്പെടുത്താൻ സാധിക്കും. ഇതിലൂടെ തളർച്ച പരിഹരിക്കാം.

3. വെളളം കുടിക്കുക

അമിതമദ്യപാനം നിർജലികരണത്തിന് കാരണമാകും. ദിവസവും എട്ട് മുതൽ പത്ത് ഗ്ലാസ് വരെ വെളളം കുടിക്കുന്നത് നിർജലീകരണം തടയാൻ സഹായിക്കും. ജ്യൂസുകളും ചായയും കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.

4. ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുക.

അമിതമായി മദ്യപിച്ചതിന് ശേഷം കൃത്യമായി ദഹനം നടന്നില്ലെങ്കിൽ അത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.

5. നന്നായി ഉറങ്ങുക

മദ്യപിച്ച് കഴിഞ്ഞാൽ നല്ല ക്ഷീണം പലർക്കും അനുഭവപ്പെടാറുണ്ട്, നല്ല ഉറക്കത്തിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. ദിവസവും കുറഞ്ഞ് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക.