
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട അനുഭവം വെളിപ്പെടുത്തി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. സഹോദരിക്കും മോദിക്കുമൊപ്പം നിൽക്കുന്ന ചിത്രമാണ് മാധവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിന്റെ അടിക്കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. 'അവിശ്വസനീയമായ പ്രഭാവലയത്തിന്റെ മുന്നിൽ നിൽക്കുന്നത് തികച്ചും ആവേശകരമായ കാര്യമാണ്'- എന്ന അടിക്കുറിപ്പാണ് മാധവ് നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രി തൃശൂരിലെത്തിയപ്പോഴായിരുന്നു മക്കളായ മാധവ്, ഭാവ്‌നി എന്നിവർക്കൊപ്പം അദ്ദേഹത്തെ സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങൾ സുരേഷ് ഗോപി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. നേരത്തെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ക്ഷണിക്കാൻ സുരേഷ് ഗോപി പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യയ്ക്കുമൊപ്പം ഡൽഹിയിൽ എത്തിയാണ് ക്ഷണക്കത്ത് നൽകിയത്.
ജനുവരി 17ന് ഗുരുവായൂരിൽ വച്ചാണ് ഭാഗ്യയുടെ വിവാഹം. ശ്രയേസ് മോഹനാണ് വരൻ. വിവാഹ ചടങ്ങിൽ മോദി പങ്കെടുക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് കേന്ദ്രം കേരള പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.