klasse

ജൊഹന്നാസ്ബർഗ്: വെറും നാല് മത്സരം മാത്രം നീണ്ട തന്റെ അന്താരാഷ്ട്ര ടെസ്റ്റ് കരിയർ അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്രർ ഹെയിൻറിച്ച് ക്ലാസൻ. ഉറക്കമില്ലാത്ത കുറചച് രാത്രികൾക്ക് ശേഷം ഞാൻ ആ ശരിയായ തീരുമാനത്തിലേക്കെത്തി. ഞാൻ റെഡ്ബാൾ ക്രിക്കറ്റ് അവസാനിപ്പിക്കുകയാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോർമാറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം വളരെ കഠിനവും വിഷമമേറിയതുമായിരുന്നു. -32കാരനായ ക്ലാസൻ വിരമിക്കൽ പ്രസ്താവനയിൽ കുറച്ചു.

നിശ്ചിത ഓവർ ക്രിക്കറ്രിലെ സ്പെഷ്യലിസ്റ്റ് താരമായ ക്ലാസൻ രാജ്യത്തിനും ഫ്രാഞ്ചൈസികൾക്കുമായി ഇനിയും കളത്തിലിറങ്ങും. ഇന്ത്യയ്ക്കെതിരായ കഴിഞ്ഞയിടെ നടന്ന ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ ടീമിൽ ക്ലാസൻ ഉണ്ടായിരുന്നില്ല. കെയ്ൽ വെരെയ്ന്നെയാണ് ക്ലാസന് പകരം ഇന്ത്യയ്ക്കെതിരെ കളിച്ചത്. 2019ൽ ഇന്ത്യയ്ക്കെതിരെയാണ് ക്ലാസൻ ടെസ്റ്റിൽ അരങ്ങേറിയത്. പിന്നീട് ഓസ്ട്രേലിയക്കെതിരെ ഒരു മത്സരത്തിലും വെസ്റ്റിൻഡീസിനെതിരെ രണ്ട് മത്സരങ്ങളിലും ക്ലാസൻ കളിച്ചു.