share

കൊച്ചി: ആഗോള മേഖലയിലെ പ്രതികൂല ചലനങ്ങളെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇന്നലെ കനത്ത നഷ്ടം നേരിട്ടു. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 671 പോയിന്റ് ഇടിഞ്ഞ് 71,355 ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 198 പോയിന്റ് നഷ്ടത്തോടെ 21,513 ൽഎത്തി. എസ്.ബി.ഐ, നെസ്‌ലെ ഇന്ത്യ, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ ബാങ്ക്, വിപ്രോ, കോട്ടക് ബാങ്ക് തുടങ്ങിയവയാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്.

ചെറുകിട, ഇടത്തരം മേഖലയിലെ കമ്പനികളുടെ ഓഹരികളും കനത്ത വില്പ്പന സമ്മർദ്ദം നേരിട്ടു. പൊതു മേഖലാ കമ്പനികളുടെ ഓഹരികളും നിക്ഷേപകർ വൻതോതിൽ വിറ്റുമാറി. അമേ‌രിക്കയിൽ പുതിയ തൊഴിലവസരങ്ങൾ മെച്ചപ്പെട്ടതോടെ ബോണ്ടുകളുടെ മൂല്യം ഉയർന്നതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവിലെ കമ്പനികളുടെ പ്രവർത്തന ഫലങ്ങളാണ് നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

ക​രു​ത്തോ​ടെ​ രൂ​പ

​കൊ​ച്ചി​:​ ആ​ഗോ​ള​ മേ​ഖ​ല​യി​ലെ​ ച​ല​ന​ങ്ങ​ളു​ടെ​ ചു​വ​ടു​പി​ടി​ച്ച് അ​മേ​രി​ക്ക​ൻ​ ഡോ​ള​റി​നെ​തി​രെ​ രൂ​പ​ ക​രു​ത്ത് നേ​ടു​ന്നു​. ഇ​ന്ന​ലെ​ ഒ​ര​വ​സ​ര​ത്തി​ൽ​ രൂ​പ​യു​ടെ​ മൂ​ല്യം​ 8​3​.0​5​ വ​രെ​ ഉ​യ​ർ​ന്ന​തി​ന് ശേ​ഷം​ വ്യാ​പാ​രാ​ന്ത്യ​ത്തി​ൽ​ കാ​ര്യ​മാ​യ​ മാ​റ്റ​മി​ല്ലാ​തെ​ 8​3​.1​3​ൽ​ അ​വ​സാ​നി​ച്ചു​. എ​ണ്ണ​ക്ക​മ്പ​നി​ക​ളും​ ഇ​റ​ക്കു​മ​തി​ സ്ഥാ​പ​ന​ങ്ങ​ളും​ വ​ലി​യ​ തോ​തി​ൽ​ ഡോ​ള​ർ​ വാ​ങ്ങി​യ​താ​ണ് രൂ​പ​യ്ക്ക് വി​ന​യാ​യ​ത്.