gaza

ഗാസ: തിങ്കളാഴ്ച തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ എലൈറ്റ് റദ്‌വാൻ സേനയിലെ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. വ്യാപകമായി യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് തടയാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ്, ലെബനൻ ഗ്രാമമായ മജ്ദൽ സെൽമിൽ നടത്തിയ ആക്രമണത്തിൽ റദ്‌വാൻ സേനയിലെ യൂണിറ്റ് ഡെപ്യൂട്ടി ഹെഡ് വിസാം അൽ-തവിൽ കൊല്ലപ്പെട്ടത്. ഒക്‌ടോബർ 7 ന് ഇസ്രായേൽ പ്രദേശത്ത് ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്ന് അതിർത്തി കടന്നുള്ള ഷെല്ലാക്രമണം ആരംഭിച്ചതിനുശേഷം തെക്കൻ ലെബനനിൽ 130-ലധികം ഹിസ്ബുള്ള പോരാളികൾ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. സിറിയയിൽ 19 പേർ കൂടി കൊല്ലപ്പെട്ടു.

ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 249 പാലസ്തീനികൾ കൊല്ലപ്പെടുകയും 510 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ അൽ-അഖ്‌സ രക്തസാക്ഷി ആശുപത്രിയിലെ 600 രോഗികളും ആരോഗ്യ പ്രവർത്തകരും എവിടെയാണെന്ന് 'ഇപ്പോഴും അജ്ഞാതമാണെന്ന്", ലോകാരോഗ്യ സംഘടന പറയുന്നു.
ഒക്‌ടോബർ 7 മുതൽ ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളിൽ 9,600 കുട്ടികളുൾപ്പെടെ 23,084 പേർ കൊല്ലപ്പെട്ടു - ഏകദേശം 59,000 പേർക്ക് പരിക്കേറ്റു. ഇസ്രായേലിനെതിരായ ഹമാസിന്റെ ആദ്യ ആക്രമണത്തിൽ ഏകദേശം 1,139 പേർ കൊല്ലപ്പെട്ടു.