
തിരുവനന്തപുരം: ഉദ്യോഗാർത്ഥികൾക്ക് വൻ അവസരവുമായി പി.എസ്.സിയുടെ മെഗാ വിജ്ഞാപനം പുറത്തിറങ്ങി. ഏത് യോഗ്യതയുള്ളവർക്കും സർക്കാർ ജോലിക്ക് അവസരം ഒരുങ്ങുകയാണ്.
ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് ലാസ്‌റ്റ് ഗ്രേഡ് സെർവന്റ്, പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് എൽ.ഡി ക്ലാർക്ക്, ലാബ് അസിസ്റ്റന്റ്, പ്ലസ് ടു യോഗ്യതയുള്ളവർക്ക് സിവിൽ പൊലീസ് ഓഫിസർ, സിവിൽ എക്സൈസ് ഓഫിസർ, ഫയർവുമൺ, ബീറ്റ് ഫോറസ്റ്റ‌് ഓഫിസർ, ഡിഗ്രി യോഗ്യതയുള്ളവർക്ക് സബ് ഇൻസ്പെക്‌ടർ, എൽ.എസ്.ഡി സെക്രട്ടറി അടക്കം ഒരുപിടി അവസരങ്ങളാണ് ഈ വർഷം ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.
ഏതു യോഗ്യതയുള്ളവർക്കും സർക്കാർ ജോലിക്ക് അവസരമുള്ള വർഷം. ഇത്രയേറെ വ്യത്യസ്‌ത തസ്‌തികകളിൽ ഒരേവർഷം വിജ്‌ഞാപനം ഇറങ്ങുക അപൂർവം. 2023ൽ വിജ്‌ഞാപനം ചെയ്ത എല്ലാ പരീക്ഷകളും ഉൾപ്പെടുത്തി പിഎസ്‌സി പരീക്ഷാ കലണ്ടറും പുറത്തിറക്കിക്കഴിഞ്ഞു. കഴിഞ്ഞവർഷം വരെ ഉദ്യോഗാർഥികൾക്കു തിരിച്ചടിയായിനിന്നിരുന്ന പ്രാഥമിക പരീക്ഷ- മെയിൻ പരീക്ഷ എന്ന പരീക്ഷണം പി.എസ്.സി ഒഴിവാക്കിത്തന്നു. ബിരുദ യോഗ്യത വേണ്ട തസ്‌തികകളിൽ രണ്ടുഘട്ട പരീക്ഷ തുടരുമെങ്കിലും മറ്റുള്ളവരെ സംബന്ധിച്ച് ഒറ്റ പരീക്ഷയെഴുതി സർക്കാർ ജോലി നേടാനുള്ള സുവർണാവസരമാണ് മുന്നിലുള്ളത്.