
കാലിഫോർണിയ: 81-ാം ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പൺ ഹെയ്‌മർ. മികച്ച സിനിമ, സംവിധായകൻ, നടൻ തുടങ്ങി അഞ്ച് പുരസ്കാരങ്ങളാണ് സിനിമ നേടിയത്. ആറ്റം ബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ജെ. റോബർട്ട് ഓപ്പൺഹൈമറിന്റെ കഥ പറയുന്ന സിനിമയിലൂടെ നോളൻ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ഓപ്പൺഹൈമറെ അവതരിപ്പിച്ച കിലിയൻ മർഫിയാണ് മികച്ച നടൻ. സംഗീതം ലഡ്‌വിഗ് ഗൊരാൻസൺ. സിനിമയിൽ നെഗറ്റീവ് വേഷം കൈകാര്യം ചെയ്ത റോബർട്ട് ബ്രൌണി ജൂനിയർ മികച്ച സഹനടനായും തിരഞ്ഞടുക്കപ്പെട്ടു.
'കില്ലേർസ് ഒഫ് ദ മൂൺ' എന്ന ചിത്രത്തിലൂടെ ലിലി ഗ്ലാഡ്സറ്റൺ മികച്ച നടിയായി. മ്യൂസിക്കൽ-കോമഡി വിഭാഗത്തിൽ യോർഗോസ് ലാൻതിമോസ് സംവിധാനം ചെയ്ത 'പുവർ തിംഗ്സ്' ആണ് മികച്ച ചിത്രം.
മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരം 'അനാറ്റമി ഒഫ് ഫാൾ' സ്വന്തമാക്കി. 'ദ ബോയ് ആൻഡ് ദ ഹെറൺ' ആണ് മികച്ച അനിമേഷൻ ചിത്രം. ഈ വർഷം മുതൽ ഏർപ്പെടുത്തിയ ബോക്സോഫീസ് ആൻഡ് സിനിമാറ്റിക് അച്ചീവ്മെന്റ് പുരസ്കാരം ഗ്രേറ്റ ഗെർവിഗ് സംവിധാനം ചെയ്ത ബാർബി നേടി. ബാർബിയിലെ ബില്ലി ഐലിഷ് ആലപിച്ച 'വാട്ട് വാസ് ഐ മേഡ് ഫോർ' എന്ന ഗാനമാണ് മികച്ച ഒറിജനൽ സോംഗ്. മ്യൂസിക്കൽ - കോമഡി വിഭാഗത്തിൽ ദ ബെയർ മികച്ച ടിവി സീരിസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഡ്രാമ വിഭാഗത്തിലെ മികച്ച ടിവി സീരിസ് സക്‌സഷൻ .മികച്ച അന്യാഭാഷ ചിത്രം 'അനാട്ടമി ഒഫ് എ ഫോൾ' (ഫ്രാൻസ്), മികച്ച അനിമേഷൻ ചിത്രം-ദ ബോയ് ആൻഡ് ഹീറോയിൻ.
മറ്റ് പുരസ്കാരങ്ങൾ
മികച്ച സിനിമ (ഡ്രാമ) - ഓപ്പൺഹൈമർ.
മികച്ച സിനിമ (മ്യൂസിക്കല്‍ കോമഡി)- പൂവര്‍ തിംഗ്സ്.
മികച്ച സംവിധായകന്‍ - ക്രിസ്റ്റഫർ നോളൻ ,ഓപ്പൺഹൈമർ.
മികച്ച തിരക്കഥ -"അനാട്ടമി ഓഫ് എ ഫാൾ" - ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരി.
മികച്ച നടന്‍ -കിലിയൻ മർഫി - "ഓപ്പൺഹൈമർ".
മികച്ച നടി - ലില്ലി ഗ്ലാഡ്‌സ്റ്റോൺ - "കില്ലേര്‍സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍".
മികച്ച നടി (മ്യൂസിക്കല്‍ കോമഡി) - എമ്മ സ്റ്റോണ്‍ - പൂവര്‍ തിംഗ്സ്.
മികച്ച നടന്‍ (മ്യൂസിക്കല്‍ കോമഡി) - പോൾ ജിയാമാറ്റി - "ദ ഹോൾഡോവർസ്".
മികച്ച സഹനടന്‍ - റോബര്‍ട് ബ്രൌണി ജൂനിയര്‍ -"ഓപ്പൺഹൈമർ".
മികച്ച സഹനടി - ഡാവിൻ ജോയ് റാൻഡോൾഫ് - "ദ ഹോൾഡോവർസ്".
മികച്ച ടിവി സീരിസ് - സക്സഷന്‍ - എച്ച്ബിഒ.
മികച്ച ലിമിറ്റഡ് സീരിസ് - ബീഫ്.
മികച്ച സംഗീതം - ലുഡ്വിഗ് ഗോറാൻസൺ - "ഓപ്പൻഹൈമർ".
മികച്ച അന്യാഭാഷ ചിത്രം -"അനാട്ടമി ഓഫ് എ ഫാൾ" - ഫ്രാൻസ്.
മികച്ച ഒറിജിനല്‍ സോംഗ് - "ബാർബി" - 'വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍'.
മികച്ച അനിമേഷന്‍ ചിത്രം -“ദ ബോയ് ആന്‍റ് ഹീറോയിന്‍”.
സിനിമാറ്റിക് ആന്‍റ് ബോക്സോഫീസ് അച്ചീവ്മെന്‍റ് അവാര്‍ഡ് -"ബാർബി".