super

ഭുവനേശ്വർ: കലിംഗസ്റ്റേഡിയം വേദിയാകുന്ന സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് തുടക്കം. ഇന്നുച്ച കഴിഞ്ഞ് രണ്ടിന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിലെ ടീമുകളായ ഈസ്റ്റ് ബംഗാളും ഹൈദരാബാദ് എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30ന് തുടങ്ങുന്ന രണ്ടാം മത്സരത്തിൽ മോഹൻ ബഗാൻ ശ്രീനിധി എഫ്.സിയെ നേരിടും. കേരളത്തിൽ നിന്ന് കേരള ബ്ലാസ്‌റ്റേഴ്സും ഗോകുലം കേരള എഫ്.സിയും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ബ്ലാസ്‌റ്റേഴ്സിന്റെ ആദ്യ മത്സരം നാളെ ഷില്ലോംഗ് ലജോംഗിന് എതിരെയാണ്.

ജനുവരി 28നാണ് ഫൈനൽ. പ്രാഥമിക റൗണ്ടിൽ 4 ഗ്രൂപ്പുകളിലായി 16 ടീമുകൾ മത്സരിക്കും. ഗ്രൂപ്പ് ചാമ്പ്യൻമാർ സെമി ഫൈനലിലെത്തും.

ടൂർണമെന്റിൽ ചാമ്പ്യൻമാരാകുന്ന ടീം 2024-25 സീസണിലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് 2ന് യോഗ്യത നേടും. ഒഡിഷയാണ് നിലവിലെ ചാമ്പ്യൻമാർ.

ഇന്റർകാശി കടന്നു

ഇന്നലെ നടന്ന ക്വാളിഫയർ മത്സരത്തിൽ രാജസ്ഥൻ യുണൈറ്റഡിനെ 5-0ത്തിന് തകർത്ത് ഇന്റർകാശി സൂപ്പർ കപ്പിന് യോഗ്യത നേടി. ഗ്രൂപ്പ് ഡിയിലാണ് ഇന്റർകാശി.

ലൈവ്

ജിയോ സിനിമ,​ സ്പോർട്സ് 18

ഗ്രൂപ്പ് എ

മോഹൻ ബഗാൻ,​ ഈസ്റ്റ് ബംഗാൾ,​ ഹൈദരാബാദ്,​ ശ്രീനിധി ഡക്കാൻ.

ഗ്രൂപ്പ് ബി

കേരള ബ്ലാസ്റ്റേഴ്സ്,​നോർത്ത് ഈസ്റ്റ്, ജംഷഡ്പൂർ,​ഷില്ലോംഗ് ലജോംഗ്.

ഗ്രൂപ്പസി

മുംബയ് സിറ്റി,​ചെന്നൈയിൻ,​പഞ്ചാബ്,​ഗോകുലം.

ഗ്രൂപ്പ് ഡി

ഗോവ,​ഒഡിഷ,​ബംഗളൂരു,​ഇന്റർകാശി