
മ്യൂണിക്ക് : ജർമ്മനിക്ക് വേണ്ടി കളിക്കാരനായും കോച്ചായും ലോകകപ്പ് നേടിയിട്ടുള്ള ഫുട്ബാൾ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവർ അന്തരിച്ചു. 78 വയസായിരുന്നു. 1974ൽ ലോകകപ്പ് നേടിയ പശ്ചിമ ജർമ്മനി ടീമിനെ നയിച്ചത് ബെക്കൻ ബോവറായിരുന്നു. 1990 ലോകകപ്പിൽ മറഡോണയുടെ അർജന്റീനയെ തോൽപ്പിച്ച് ജർമ്മനി ലോകകപ്പ് നേടിയപ്പോൾ പരിശീലകനുമായിരുന്നു. ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിന്റെ ഹാട്രിക്ക് യൂറോപ്യൻകപ്പ് നേട്ടത്തിൽ പങ്കാളിയായ വിശ്വോത്തര ഡിഫൻഡറായിരുന്നു ബെക്കൻ ബോവർ.