
ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനും എസ്‌ഐയും തമ്മിൽ വാക്കുതർക്കം. ഡിസംബർ എട്ടിന് ആലത്തൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ആന്ധ്രാ രജിസ്‌ട്രേഷനിലുള്ള വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. ഈ വാഹനം തിരിച്ചെടുക്കാനുള്ള കോടതി ഉത്തരവുമായി അഭിഭാഷകൻ ഉടമയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു എസ്.ഐ അഭിഭാഷകനുമായി തർക്കമായത്.