
ഹിന്ദു പുരാണങ്ങളിൽ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായാണ് നരസിംഹ ഭഗവാനെക്കുറിച്ച് പറയുന്നത്. മഹാവിഷ്ണുവിന്റെ കണ്ണുകളിൽ പൊതുവെ ശാന്തമാണെങ്കിൽ നരസിംഹം ഭഗവാൻ അദ്ദേഹത്തിന്റെ ഉഗ്രരൂപമാണ്. ഇന്ത്യയിൽ തന്നെ അധികം നരസിംഹ ക്ഷേത്രങ്ങൾ ഇല്ല. ഉള്ളതിൽ ഏറ്റവും ശ്രദ്ധനേടിയ ക്ഷേത്രമാണ് തെലങ്കാനയിലെ ഹിമചല ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം.
തെലങ്കാനയിലെ വാറങ്കൽ ജില്ലയിലെ മല്ലൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏകദേശം 4000വർഷത്തിലധികം ഈ ക്ഷേത്രത്തിന് പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ ഒരു പർവതത്തിന് മുകളിലാണ് ഈ ക്ഷേത്രം ഉള്ളത്. അതിനാൽ തന്നെ 150 പടികൾ കയറിവേണം ഇവിടെ എത്താൻ. ഇവിടത്തെ നരസിംഹ സ്വാമിയുടെ വിഗ്രഹം ലോക പ്രശസ്തമാണ്.

ക്ഷേത്രത്തിന്റെ നടുഭാഗത്തായാണ് ഈ വിഗ്രഹം സ്ഥിതിചെയ്യുന്നത്. വളരെ മൃദുവായ ഒന്നാണ് ഈ വിഗ്രഹം. ഈ വിഗ്രഹത്തിൽ അമർത്തിയാൽ അത് കുഴിയുന്നു. ആഴത്തിൽ അമർത്തിയാൽ അതിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങും. ഇതാണ് ഈ വിഗ്രഹത്തിന്റെ പ്രത്യേകത. വിഗ്രഹത്തിൽ നിന്ന് ഇടയ്ക്കിടെ രക്തമൊലിക്കുന്നതിനാൽ അവിടെയുള്ള പൂജാരിമാർ വിഗ്രഹം ചന്ദനം കൊണ്ട് മൂടും. ഈ വിഗ്രഹം ഒരു 'സ്വയംഭൂ' ആണെന്നാണ് ഐതിഹ്യം. മറ്റ് സ്ഥലങ്ങളിൽ നിന്ന് പോലും ഈ ക്ഷേത്രത്തിൽ ജനങ്ങൾ എത്താറുണ്ട്. ആഗ്രഹങ്ങൾ നിറവേറ്റാനും ഐശ്വര്യം ലഭിക്കാനുമാണ് കൂടുതൽ പേരും ഇവിടെ സന്ദർശിക്കുന്നത്. കുട്ടികളില്ലാത്ത ദമ്പതികൾക്ക് നരസിംഹ ഭഗവാൻ അതിനുള്ള അനുഗ്രഹം നൽകുമെന്നും ഒരു വിശ്വാസമുണ്ട്.