
കാറും വീടും മറ്റു സാധനങ്ങളുമൊക്കെ വാടകയ്ക്ക് എടുക്കുന്നത് ഇന്ത്യയിൽ സർവസാധാരണമായ കാര്യമാണ്. എന്നാൽ ഒരു ഭാര്യയെ വാടകയ്ക്കെടുക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ, എന്നാൽ അങ്ങനെയൊരു സമ്പ്രദായം നിലനിൽക്കുന്ന ഒരു സ്ഥലം ഇന്ത്യയിലുണ്ട് മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഉൾനാടൻ ഗ്രാമങ്ങളിലാണ് ഈ വിചിത്ര സമ്പ്രദായം നിലനിൽക്കുന്നത്. ധാടിച എന്ന പേരിൽ അറിയപ്പെടുന്ന ഈ രീതിയനുസരിച്ച് ഒരു മാസം മുതൽ ഒരു വർഷം വരെ ഭാര്യമാരെ വാടകയ്ക്ക് ലഭിക്കും. ഗ്രാമത്തിലെ പണക്കാർക്ക് വിവാഹം നടക്കാതെ വരുമ്പോഴാണ് ഇത്തരം സമ്പ്രദായങ്ങളെ ആശ്രയിക്കുന്നത്. ഇതിനായി മാർക്കറ്റിനോട് സാദ്യശ്യമുള്ള ഒരു സംവിധാനം ഒരുക്കും. സ്ത്രികളെ വാടകയ്ക്ക് നൽകുന്നതിൽ തീരുമാനമുണ്ടാകുന്നത് ഈ മാർക്കറ്റിൽ വച്ചായിരിക്കും.
ഇടപാട് പൂർത്തിയായ ശേഷം , വാങ്ങുന്ന പുരുഷനും സ്ത്രീയും തമ്മിൽ ഒരു കരാർ ഉണ്ടാക്കുന്നു. പത്ത് രൂപ മുതൽ 100 രൂപ വരെയുള്ള മുദ്രപത്രത്തിലാണ് കരാർ തയ്യാറാക്കുന്നത്. ഒരിക്കൽ വാങ്ങിയ സ്ത്രീകളെ മുദ്രപേപ്പർ നൽകി മറിച്ച് വിൽക്കാനും സംവിധാനം അനുവദിക്കുന്നുണ്ട്. കരാർ കാലാവധി കഴിയുമ്പോൾ കൂടിയ തുകയ്ക്ക് ഇവരെ കൈമാറാനും കരാർ പുതുക്കാനും സാധിക്കും. സ്ത്രീക്ക് വേണമെങ്കിൽ ഇടയ്ക്ക് വച്ച് കരാറിൽ നിന്ന് പിൻമാറുകയും ചെയ്യാം,. ഇതിനായി യുവതി സത്യവാങ്മൂലം നൽകണം. അതിന് ശേഷം മുൻകൂട്ടി നിശ്‌ചയിച്ച തുക യുവതി മുൻഭർത്താവിന് തിരികെ നൽകണം. സത്രീ മറ്റൊരു പുരുഷനിൽ ന്ന്ന് കൂടുതൽ പണം സ്വീകരിക്കുന്നതും കരാർ ലംഘനമായി കണക്കാക്കപ്പെടുന്നു. പുരുഷൻ സ്ത്രീയുമായി കരാർ തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അധിക തുക നൽകേണ്ടതാണ്.
ഇത്തരം സമ്പ്രദായങ്ങളെക്കുറിച്ച് പൊലീസിന് അറിയാമെങ്കിലും പരാതിക്കാർ ഇല്ലാത്തതിനാൽ നിയമ നടപടികളുണ്ടാകാറില്ല. ഈ സമ്പ്രദായങ്ങൾക്ക് ഇരകളാകുന്നത് പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളാണെന്ന് മാത്രം
ശിവപുരി ഗ്രാമത്തിന് പുറമെ ഗുജറാത്തിൽ നിന്നും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കർഷകത്തൊഴിലാളിയായ ഒരാൾ തന്റെ ഭാര്യയെ ഒരു മാസത്തെ വാടകയ്ക്ക് വീട്ടുടമസ്ഥന് നൽകിയതായാണ് റിപ്പോർട്ട്. ഗുജറാത്തിലെയും മദ്ധ്യപ്രദേശിലെയും ചില പ്രദേശങ്ങളിൽ ഈ രീതി ഒരു ബിസിനസ്സായി മാറിയിരിക്കുന്നു. പല കേസുകളിലും സ്ത്രീകളെ 500 രൂപയ്ക്ക് വരെ വിൽക്കുന്നു, ദാരിദ്ര്യവും. തെറ്റായ ലിംഗ അനുപാതം കാരണം പല പുരുഷന്മാർക്കും ചില പ്രദേശങ്ങളിൽ വിവാഹ പങ്കാളികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. മറുവശത്ത്, ദാരിദ്ര്യം കാരണം ചിലർ പെൺകുട്ടികളെ വിൽക്കുന്നു. ജാർഖണ്ഡ്, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പെൺകുട്ടികളെയും ഇങ്ങനെ കച്ചവടം ചെയ്യുന്നുണ്ട്.