o-rajagopal

തിരുവനന്തപുരം എം പി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം താനുദ്ദേശിച്ച അർത്ഥത്തിലല്ല മാദ്ധ്യമങ്ങൾ വ്യാഖ്യാനിച്ചതെന്ന് മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ. തി​രു​വ​ന​ന്ത​പു​രം​ ​ലോ​ക്‌സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​അ​ടു​ത്ത​ ​കാ​ല​ത്ത് ​മ​റ്റൊ​രാ​ൾ​ക്ക് ​അ​വ​സ​ര​മു​ണ്ടാ​വു​മോ​ ​എ​ന്ന് ​സം​ശ​യ​മാ​ണെ​ന്നും​ ​ത​രൂ​രി​ന്റെ​ ​സേ​വ​നം​ ​ഇ​നി​യും​ ​ല​ഭ്യ​മാ​വ​ട്ടെ​യെ​ന്ന് ​പ്രാ​ർ​ത്ഥി​ക്കു​ക​യാ​ണെ​ന്നുമായിരുന്നു രാജഗോപാലിന്റെ പരാമർശം. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി അദ്ദേഹം എത്തിയത്. മോദി സർക്കാരിന്റെ പ്രവർത്തന മികവിലും, പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിക്കാനുള്ള സാഹചര്യം നിലവിലുണ്ടെന്നും, മാത്രമല്ല നിലവിൽ തരൂരിന്റെ മണ്ഡലത്തിലെ സാന്നിദ്ധ്യം നാമമാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാദ്ധ്യതയെ പ്രതികൂലമായി ബാധിയ്‌ക്കുമെന്നും രാജഗോപാൽ വിശദീകരിച്ചു.

ഒ. രാജഗോപാലിന്റെ വാക്കുകൾ-

''ഇന്ന് തിരുവനന്തപുരത്ത് നടന്ന എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിനിടയിൽ ഞാൻ നടത്തിയ പ്രസംഗത്തിൽ തിരു:എം പി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം ഞാനുദ്ദേശിച്ച അർത്ഥത്തിലല്ല മാദ്ധ്യമങ്ങൾ വ്യാഖ്യാനിച്ചത്. ഒന്നിൽ കൂടുതൽ തവണ വിജയിച്ചയാൾ എന്ന അർത്ഥത്തിലാണ് ഞാൻ സംസാരിച്ചത്.എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും,നരേന്ദ്ര മോഡി സർക്കാരിൻ്റെ പ്രവർത്തന മികവിലും പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്. മാത്രവുമല്ല നിലവിൽ ശ്രീ.തരൂരിന്റെ മണ്ഡലത്തിലെ സാന്നിദ്ധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിയ്ക്കും. ഒരു പാലക്കാട്ടുകാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്...ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിക്കും എന്നതാണ് എന്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട്....''

എ​ൻ.​രാ​മ​ച​ന്ദ്ര​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​പു​ര​സ്കാ​ര​ദാ​ന​ ​ച​ട​ങ്ങി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​രാ​ജ​ഗോ​പാ​ൽ.
2014​ലെ​ ​ലോ​ക് ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ത​രൂ​രി​ന്റെ​ ​എ​തി​ർ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്നു​ ​രാ​ജ​ഗോ​പാ​ൽ.​ ​ശ​ശി​ ​ത​രൂ​രി​ന്റെ​ ​മ​ഹി​മ​ ​ലോ​കം​ ​അം​ഗീ​ക​രി​ച്ച​താ​ണ്.​ ​ഐ​ക്യ​രാ​ഷ്ട്ര​ ​സ​ഭ​യി​ൽ​ ​വ​രെ​ ​പോ​കാ​ൻ​ ​യോ​ഗ്യ​ത​യു​ണ്ടാ​യ​ ​ആ​ളാ​ണ് ​അ​ദ്ദേ​ഹം.​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​രു​ടെ​ ​മ​ന​സി​നെ​ ​സ്വാ​ധീ​നി​ക്കാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ക​ഴി​ഞ്ഞു.​ ​അ​തു​ ​കൊ​ണ്ടാ​ണ് ​വീ​ണ്ടും​ ​വീ​ണ്ടും​ ​അ​ദ്ദേ​ഹം​ ​ജ​യി​ക്കു​ന്ന​തെ​ന്നും​ ​രാ​ജ​ഗോ​പാ​ൽ​ ​വി​ശ​ദ​മാ​ക്കി.​ ​പ്ര​സം​ഗം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​രാ​ജ​ഗോ​പാ​ലി​ന്റെ​ ​പാ​ദം​ ​തൊ​ട്ടു​ ​വ​ന്ദി​ച്ചാ​ണ് ​ശ​ശി​ത​രൂ​ർ​ ​ആ​ദ​ര​വ് ​കാ​ട്ടി​യ​ത്.