
തലമുറകളിലൂടെ കടന്നുപോകുന്ന അടുപ്പവും സൗഹൃദവുമാണ് ദാസേട്ടനുമായി. ദാസേട്ടൻ എന്റെ ആത്മീയ ഗുരുവാണ്. ശ്രീനാരായണഗുരു എഴുതിയ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും... സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്... എന്ന ഈരടികൾ പാടി ആലാപനരംഗത്ത് ആരംഭം കുറിക്കാൻ ദാസേട്ടന് സാധിച്ചത് അദ്ദേഹത്തിന് ലഭിച്ച അനേകം പുണ്യങ്ങളിലും സൗഭാഗ്യങ്ങളിലുമൊന്നാണ്. ദാസേട്ടന്റെ ഒരുപാട് പാട്ടുകൾ എനിക്ക് പ്രിയപ്പെട്ടതാണ്. വയലാർ- ദേവരാജൻ ടീമിന് വേണ്ടി ദാസേട്ടൻ പാടിയ പാട്ടുകളെല്ലാം സംഗീതപ്രേമികളുടെ ഹൃദയം കവർന്നവയാണ്.