
ദാസേട്ടന്റെ പാട്ട് ആദ്യമായി കേട്ടത് എപ്പോഴാണെന്ന് കൃത്യമായി പറയാൻ ഒരു മലയാളിക്കും കഴിയില്ല.
എന്നെ തേടിവന്ന അംഗീകാരങ്ങൾ, ഗായികയായി നിൽക്കുന്നത് എല്ലാം ദാസേട്ടനിൽനിന്ന് പഠിച്ച കർശനമായ ചിട്ടയുടെയും അച്ചടക്കത്തിന്റെയും ഫലമാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് കണ്ട അതേ സമർപ്പണത്തോടെയാണ് ദാസേട്ടൻ സംഗീതത്തെ ഉപാസിക്കുന്നത്. അന്നും ഇന്നും സംഗീതത്തിൽ ദാസേട്ടൻ കാട്ടുന്ന കൃത്യനിഷ്ഠയും സമർപ്പണവും കണ്ടുപഠിക്കണം. ദാസേട്ടന് സംഗീതത്തെക്കുറിച്ച് മാത്രമാണ് ചിന്ത. ആ ജീവിതത്തിൽ നിന്ന് എല്ലാവർക്കും പകർത്താൻ സംഗീതം മാത്രമേയുള്ളൂ. സുജാത പറഞ്ഞു.