
അപൂർവ്വം പേരേ എന്നെ ലാലൂ എന്ന് വിളിക്കാറുള്ളൂ. അതിലൊരാളാണ് ദാസേട്ടൻ. എന്റെ രണ്ട് സിനിമകളിലെ പാട്ടുകൾക്ക് അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിച്ചു. ഒന്ന് ഞാൻ നിർമ്മിച്ച ഭരതത്തിന്, മറ്റൊന്നു ഉണ്ണികളെ ഒരുകഥ പറയാം. അദ്ദേഹത്തിന് ധാരാളം ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പാടി ഞാൻ അഭിനയിക്കുന്ന സിനിമയിൽ ദേശീയ അവാർഡ് കിട്ടുന്നത് എനിക്ക് അഭിമാനമാണ്. ഒന്നെനിക്ക് തീർച്ചയാണ്, ആ ശബ്ദം ഇങ്ങനെ എന്നെന്നും മുഴങ്ങിക്കൊണ്ടിരിക്കും.
( കേരളകൗമുദി ആർക്കൈവ്സിൽ നിന്ന്)